ഈ മാസം രണ്ടിനാണ് ഉനൈസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കണ്ണൂര്:പിണറായിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ ഉനൈസ് മരിച്ച സംഭവം ഐജി അന്വേഷിക്കും.തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്തിന് അന്വേഷണചുമതല. ഈ മാസം രണ്ടിനാണ് ഉനൈസിനെ വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. കസ്റ്റഡി മര്ദ്ദനത്തിനിരയായി രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു ഉനൈസ്.
ഭാര്യാപിതാവിന്റെ പരാതിയെ തുടര്ന്ന് ഫെബ്രുവരി 22 ന് എടക്കാട് പൊലീസ് സ്റ്റേഷനിലെ നാലുപൊലീസുകാരാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില് നിന്നും വിട്ടയച്ച് ഉനൈസിന് നിവര്ന്നു നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നെന്ന് ഉമ്മ സക്കീന പറഞ്ഞിരുന്നു.
