പുലർച്ചക്ക് വീട്ടിൽ നിന്ന് പാളയത്തെ കടയിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം.
കോഴിക്കോട്: ബൈക്കിൽ വാഹനമിടിച്ച് പാളയം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളി മരിച്ചു. പറമ്പിൽ ബസാർ ചീരോട്ടിൽ മീത്തൽ പരേതനായ ആലി മുഹമ്മദിന്റെ മകൻ ആഷിഖ് (48) വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് മലാപ്പറമ്പ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പുലർച്ചക്ക് വീട്ടിൽ നിന്ന് പാളയത്തെ കടയിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ഇടിച്ച വാഹനത്തെക്കുറിച്ച് വിവരമില്ല. മാതാവ്: സുഹറാബി. ഭാര്യ: ഹസ്നാബി. മക്കൾ: അഫ്സീറ, ഹംസത്തലി, അർഫീന, സഫാന, സഫറുദ്ദീൻ. മരുമക്കൾ: ഇസ്മയിൽ, സൽമാൻ ഫാരിസ്, ആദിൽ, ഷിഫാന. സഹോദരങ്ങൾ: സഫൂറ, നസീമ, ഖദീജ, ഫാസിദ്.
