ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ
തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. മാർച്ച് 15 മുതൽ ഡിജിറ്റൽ പെയ്മെന്റ് മാത്രമാണ് സ്വീകരിക്കുകയുള്ളൂ. പ്രീമിയം കൗണ്ടറുകളില്‍ മാർച്ച് 15 മുതൽ നോട്ടിടപാട് സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ വെയർഹൗസ് മാനേജർമാരും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ ഷോപ്പുകളിലും നിർദേശം നടപ്പിലാക്കുന്നതിനുള്ള നടപടികൾ എടുക്കണം.



