പിന്നോക്ക ജില്ലയായ സോനാബന്ദ്രയിൽ രണ്ടായിരം യുവതിയുവാക്കൾ പങ്കെടുത്ത സമൂഹവിവാഹചടങ്ങിൽ യോഗി പങ്കെടുത്തു.
സോനാബന്ദ്ര: ബിജെപി സർക്കാരിന് കീഴിൽ ഉത്തർപ്രദേശിലെ ജീവിതനിലവാരം ഉയർന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോനാബന്ദ്രയിൽ ഒൻപത് സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും 45 പദ്ധതികളുടെ തറക്കല്ലിടലും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക ജില്ലയായ സോനാബന്ദ്രയുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കൂടുതൽ വികസനം കൊണ്ടു വരണമെന്നും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് അതിന്റെ ഗുണഫലം കിട്ടണമെന്നുമാണ് മോദിയുടെ ആഗ്രഹമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സോനാബന്ദ്രയിൽ രണ്ടായിരം യുവതിയുവാക്കൾ പങ്കെടുത്ത സമൂഹവിവാഹചടങ്ങിൽ യോഗി പങ്കെടുത്തു. ആദിവാസി യുവതി യുവാക്കളാണ് ഇൗ ചടങ്ങിൽ പങ്കെടുത്തത്. ഇവരിൽ ഏഴ് പേർക്കുള്ള വിവാഹസർട്ടിഫിക്കറ്റും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ സർട്ടിഫിക്കറ്റും യോഗി കൈമാറി.
