മൃഗശാല ദിനത്തില്‍ ലൈവ് വാര്‍ത്തയില്‍ കയറി വന്ന അതിഥി

കാലിഫോര്‍ണിയ : മൃഗശാല ദിനത്തില്‍ വ്യത്യസ്തതയ്ക്കായാണ് മൃഗശാലയില്‍ നിന്നുള്ള ജീവികളെ സ്റ്റുഡിയോയിലെത്തിക്കാന്‍ കെഎഫ്എംബി ടിവി തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനത്തിന് അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കുന്നതായിരുന്നു മൃഗശാലയില്‍ നിന്നെത്തിച്ച ജീവിയുടെ പെരുമാറ്റം. പരിശീലനം നല്‍കിയെത്തിച്ച അനുസരണയുള്ള ജീവി ഇത്തരത്തില്‍ പെരുമാറുമെന്ന് വാര്‍ത്താ അവതാരകരും പ്രതീക്ഷിച്ചില്ല. 

വാര്‍ത്താ അവതാരകര്‍ക്കിടയിലേയ്ക്ക് പാറി വന്നത് അപ്രതീക്ഷിത അതിഥി. കാലിഫോര്‍ണിയയിലെ കെഎഫ്എംബി ടിവിയാണ് രാവിലെയുള്ള പരിപാടികളില്‍ മൃഗശാല ദിനത്തോടനുബന്ധിച്ച് പ്രേക്ഷകരെ പരിചയപ്പെടുത്താന്‍ മൃഗശാലയിലെ ചില അതിഥികള എത്തിച്ചിരുന്നു. ഈ അതിഥികളില്‍ ചിലരാണ് ലൈവ് പോകുന്നതിനിടയില്‍ വാര്‍ത്താ അവതാരകരുടെ തലയില്‍ കയറി ഇരുന്നത്. 

മൃഗശാലയില്‍ നിന്നുള്ള പരിശീലകയ്ക്കൊപ്പമാണ് എത്തിയതെങ്കിലും ഒരു കാര്യമൊഴികെ എല്ലാം മുന്‍ കൂട്ടി തയ്യാറാക്കിയത് പോലെ തന്നെ പോയി. എന്നാല്‍ പദ്ധതി പ്രകാരമല്ലാതെ പറന്നു വന്ന പക്ഷിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. തലയില്‍ പക്ഷി വന്നിരുന്നിട്ടും വാര്‍ത്താ അവതാരക സംയമനം പാലിച്ച് നിന്നുവെന്നതും ശ്രദ്ധേയമാണ്.