മദ്യനയത്തെക്കുറിച്ച്പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്ന ഒരു ആവശ്യംകേട്ട് മുഖ്യമന്ത്രി പോലും ചിരിച്ച് പോയി. കട്ടപ്പനയില്‍ റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായിരുന്നു വേദി. സര്‍ക്കാരിന്‍റെ മദ്യ നയത്തിന്‍റെ ഭാഗമായി ഓരോ വര്‍ഷവും ബിവറേജസ് ഔട്ട് ലെറ്റുകളുടെ എണ്ണം പത്തു ശതമാനം വീതം കുറച്ചു കൊണ്ടു വരുന്ന കാര്യം പറഞ്ഞപ്പോഴാണ് സദസ്സില്‍ നിന്നു ഇടുക്കിയിലെ തടിയമ്പാട്ടുള്ള ഒട്ട് ലെറ്റ് പൂട്ടരുതെന്ന് അപേക്ഷ ഉയര്‍ന്നത്. അപേക്ഷ കേട്ട് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും സദസ്സ് ഒന്നാകെ ചിരിച്ചു. നിവേദനങ്ങളുടെ നേരെ മുഖംതിരിക്കാത്ത ഉമ്മന്‍ചാണ്ടി, ഈ അപേക്ഷയോടും അനുഭാവ അനുഭാവപൂര്‍വം പ്രതികരിച്ചു. ഇതപോലുള്ള അപേക്ഷകള്‍ കണക്കിലെടുത്താണ് മദ്യവില്‍പന കേന്ദ്രങ്ങള്‍ എല്ലാം കൂടെ ഒറ്റയടിക്ക് പൂട്ടാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
ബീഹാറില്‍ മദ്യശാലകള്‍ ഒറ്റയടിക്ക് പൂട്ടിയപ്പോഴുണ്ടായ സ്ഥിതിയും അദ്ദേഹം സരസമായി പറഞ്ഞു. മദ്യവില്‍പ്പനശാലകള്‍ എല്ലാം അടച്ചുപൂട്ടിയതോടെ സോപ്പ് കലക്കി കുടിച്ച് ആളുകള്‍ ആശുപത്രിയിലായ കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംഗതി എന്തൊക്കെയായാലും നിലവിലെ മദ്യ നയം തുടരുമെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പറഞ്ഞ് അവസാനിച്ചിപ്പത്.

