Asianet News MalayalamAsianet News Malayalam

അമര്‍നാഥ് തീര്‍ത്ഥാടനപാതയില്‍ സ്‌ഫോടനശേഷിയുള്ള ഷെല്‍ കണ്ടെത്തി

  • ഷെല്‍ കണ്ടെത്തിയത് പതിവ് സുരക്ഷാപരിശോധനയ്ക്കിടെ
  • തീര്‍ത്ഥാടനമുള്‍പ്പെടെയുള്ള യാത്രകള്‍ തടസ്സപ്പെടില്ല
unexploded shell found in amarnath route
Author
First Published Jul 21, 2018, 9:51 AM IST

ശ്രീനഗര്‍: അമര്‍നാഥില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയില്‍ സ്‌ഫോടകശേഷിയുള്ള ഷെല്‍ കണ്ടെത്തി. അതിര്‍ത്തിയിലെ പൊലീസ് സംഘമാണ് ഹംഗ്പാര്‍ക്കിനടുത്ത് വച്ച് ഷെല്‍ കണ്ടെത്തിയത്. 

കനത്ത സുരക്ഷാമേഖലയായ പ്രദേശത്ത് കണ്ടെത്തിയ ഷെല്‍ പൊലീസെത്തി നീക്കം ചെയ്തു. തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗമെത്തി ഷെല്‍ നശിപ്പിച്ചു. 

ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയിലെ എ.എസ്.സി ടീം ഇന്നലെ വൈകീട്ടാണ് പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ സ്‌ഫോടക ശേഷിയുള്ള ഷെല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷിതമായി ഷെല്‍ മാറ്റിയതായും പിന്നീട് ജനവാസമില്ലാത്ത കേന്ദ്രത്തിലെത്തിച്ച് നശിപ്പിക്കുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വെല്ലുവിളിയുണ്ടായിട്ടില്ലെന്നും തീര്‍ത്ഥാടകരുടേതുള്‍പ്പെടെ യാത്ര തടഞ്ഞിട്ടില്ലെന്നും പൊലീസും അറിയിച്ചു
 

Follow Us:
Download App:
  • android
  • ios