ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ് ഉദയ് സിങ് പാര്‍ട്ടി വിട്ടത്. 

പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ് ഉദയ് സിങ് പാര്‍ട്ടി വിട്ടത്. ബീഹാറിലെ പുര്‍നേ മണ്ഡലത്തില്‍ നിന്ന രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഉദയ് സിങ്.

2014ല്‍ ജെഡിയു നേതാവ് സന്തോഷ് കുശ്വഹയോട് തോറ്റായിരുന്നു ഉദയ് സിങ്ങിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ശേഷം വിശാല പ്രതിപക്ഷ സഖ്യത്തോടൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍റെ ജനപ്രീതി കുറയുന്നു. സര്‍ക്കാറിന്‍റെ മോശം പ്രവര്‍ത്തനം ബിജെപിക്ക് കൂടി മങ്ങലേല്‍പ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി മോദിയേക്കാള്‍ വര്‍ധിച്ചുവെന്നും ഉദയ് പറഞ്ഞു.

 ബീഹാറില്‍ ഇത്തവണ 17 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്‍റെ പാര്‍ട്ടിയായ എല്‍ജെപിക്ക് ആറ് സീറ്റാണുള്ളത്. പുര്‍നേ മണ്ഡലത്തില്‍ ജെഡിയു ആണ് മത്സരിക്കുന്നത്.