എടിഎമ്മില്‍ നിന്ന് പണമെടുത്ത് മടങ്ങവേ മൂന്നംഗ സംഘമാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ട് പോയത്. കാര്‍ എറണാകുളം ഇടപ്പള്ളി ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഓട്ടോക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഇളമക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. തട്ടിക്കൊണ്ട് പോകല്‍ ചുമത്തി പോലീസ് കേസെടുത്തു.മൂന്നുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്ന് കുട്ടി മൊഴി നല്‍കി. രാത്രിയോടെ പെണ്‍കുട്ടിയെ രക്ഷിതാക്കളോടെപ്പം വിട്ടയച്ചു.
