കടമക്കുടി സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ വൈദികനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് രാവിലെ നടന്ന ഞായറാഴ്ച കുര്‍ബാനക്കിടെ ചുമതലകളൊഴിയുന്നതായി പ്രഖ്യാപിച്ചത്.
കൊച്ചി: ഏകീകൃത കുര്‍ബാന വിവാദങ്ങള്‍ക്കിടെ പള്ളിയിലെ ചുമതലകളില്‍ നിന്ന് പിന്‍മാറി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികന്‍. കടമക്കുടി സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ വൈദികനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് രാവിലെ നടന്ന ഞായറാഴ്ച കുര്‍ബാനക്കിടെ ചുമതലകളൊഴിയുന്നതായി പ്രഖ്യാപിച്ചത്. ജനാഭിമുഖ കുര്‍ബാന മാത്രമെ തനിക്ക് ചൊല്ലാന്‍ സാധിക്കുകയുള്ളു എന്നും എന്ന് ജനാഭിമുഖ കുര്‍ബാന അവകാശമായി ലഭിക്കുന്നോ അന്നേ ഇനി പള്ളിയിലെ ചുമതലകളേറ്റെടുക്കാനുള്ളൂ എന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി മാധ്യമങ്ങളോട് പറഞ്ഞു.



