ദില്ലിയില്‍ മലിനീകരണത്തിന്‍റെ തോത് നിയന്ത്രാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടയിലുള്ള പരിസ്ഥിതി മന്ത്രിയുടെ നാടകാഭിനയം പലര്‍ക്കം അത്ര പിടിച്ചില്ല.
ദില്ലി: രാഷ്ട്രീയക്കുപ്പായം മാത്രമല്ല തന്‍റെയുള്ളില്‍ ഉറങ്ങി കിടക്കുന്ന ഒരു കലാകാരന്‍ കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നലെ ദില്ലയില്‍ ലവ് കുശ രാമ ലീലയില്‍ സീതാ പിതാവായ ജനക മഹാരാജാവിന്‍റെ വേഷം അഭിനയിച്ച് തന്‍റെ കഴിവ് മന്ത്രി പുറം ലോകത്തെ അറിയിച്ചു.
മഹാരാജാവിന്‍റെ വേഷവിധാനങ്ങള്‍ അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന ഹര്‍ഷവര്‍ധന്‍റെ ചിത്രങ്ങള്‍ക്ക് ഇതിനകം വലിയ പ്രചാരണം ലഭിച്ച് കഴിഞ്ഞു.
കയ്യടി കിട്ടുന്നതിനൊപ്പം കേന്ദ്ര മന്ത്രിയെ തേടി വിമര്‍ശനങ്ങളും എത്തുന്നുണ്ട്. ദില്ലിയില്‍ മലിനീകരണത്തിന്‍റെ തോത് നിയന്ത്രാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടയിലുള്ള പരിസ്ഥിതി മന്ത്രിയുടെ നാടകാഭിനയം പലര്‍ക്കം അത്ര പിടിച്ചില്ല.
വീഡിയോ കാണാം...
