തിരുവനന്തപുരം: കാട്ടാക്കട എട്ടിരുത്തിതോട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പത്ത് ദിവസത്തിലധികം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.നാളെ രാവിലെ ആർഡിഒയുടെ സാന്നിധ്യത്തിൽ മേൽ നടപടികൾ സ്വീകരിക്കും