കോഴിക്കോട് സ്‌നാക്‌സ് പായ്ക്കറ്റില്‍ അജ്ഞാത വസ്തു കണ്ടെത്തി. ഒ.കെ ബിരിയാണി എന്ന പേരിലുള്ള സ്നാക്സ് പായ്ക്കറ്റില്‍ നിന്നാണ് അജ്ഞാത വസ്തു കണ്ടത്

കോഴിക്കോട്: കോഴിക്കോട് സ്‌നാക്‌സ് പായ്ക്കറ്റില്‍ അജ്ഞാത വസ്തു കണ്ടെത്തി. ഒ.കെ ബിരിയാണി എന്ന പേരിലുള്ള സ്നാക്സ് പായ്ക്കറ്റില്‍ നിന്നാണ് അജ്ഞാത വസ്തു കണ്ടത്. ഇന്നലെ രാവിലെ നൈനാം വളപ്പിലെ കടയില്‍ നിന്ന് സ്രായില്ലത്ത് ഷംസു എന്നയാളാണ് മകള്‍ക്ക് അഞ്ചു രൂപയുടെ ഒ.കെ ബിരിയാണി പായ്ക്കറ്റ് വാങ്ങിയത്. പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ കറുത്ത വലിയ വസ്തു കാണപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കുമെന്ന് ഷംസു പറഞ്ഞു.