കൊ​ട്ടാ​ര​ക്ക​ര: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​ വ്യൂ​ഹ​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എം​.സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യ്‌ക്ക് സമീപം വാ​ള​ക​ത്ത് വെച്ചായിരുന്നു സം​ഭ​വം. ഇടയില്‍ ക​യ​റി​യ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പോ​രെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവരെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.