കൊല്ലം: കൊല്ലം കുണ്ടറയില്‍ 12 വയസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി. കേസെടുത്ത് ഒരു മാസമായിട്ടും പ്രതികളെ പിടികൂടിയില്ല. കുണ്ടറയിലെ അമ്മവീട്ടില്‍ താമസിക്കുമ്പോള്‍ 10 മാസം മുന്പാണ് അയല്‍വാസി 12 കാരനെ പീഡനത്തിന് ഇരയാക്കിയത്.
12 വയസുകാരന്‍ തിരുവനന്തപുരത്ത് ചികിത്സക്കിടയിലാണ് സംഭവം പുറത്ത് പറയുന്നത്. കേസെടുത്ത് ഒരുമാസമായിട്ടും പ്രതിയെ പിടികൂടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
