മഹാപ്രളയകാലത്ത് മകന്‍റെ വിവാഹച്ചെലവുകള്‍ ചുരുക്കി ഗായകൻ ഉണ്ണി മേനോൻ. വിവാഹച്ചെലവുകള്‍ക്ക് മാറ്റിവെച്ച സംഖ്യ ഉണ്ണിമേനോൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. 


തൃശൂര്‍: മഹാപ്രളയകാലത്ത് മകന്‍റെ വിവാഹച്ചെലവുകള്‍ ചുരുക്കി ഗായകൻ ഉണ്ണി മേനോൻ. വിവാഹച്ചെലവുകള്‍ക്ക് മാറ്റിവെച്ച സംഖ്യ ഉണ്ണിമേനോൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. 

മകൻ അങ്കുറിന്‍റെ വിവാഹം ഈ മാസം 26 ന് തൃശൂരില്‍ ആഘോഷമായി നടത്താനായിരുന്നു ഉണ്ണി മേനോന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാവുകയും ചെയ്തു. പക്ഷെ നാട് മഹാപ്രളയത്തില്‍ തകർന്നടി‍ഞ്ഞ സമയത്ത് ആഘോഷമായി വിവാഹം നടത്തേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. വിവാഹം അതേ മുഹൂർത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തില്‍ ലളിതമായി നടത്തും.

ഈ സമയത്ത് ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടതെന്ന് കല്യാണപയ്യനായ അങ്കുറും പറയുന്നു. പ്രളയക്കെടുതികളില്‍ നിന്നും ഉയിർത്തെണീക്കുവാൻ കേരളത്തിന് വേണ്ടതും ഇത്തരം നന്മ നിറഞ്ഞ തീരുമാനങ്ങളാണ്.