Asianet News MalayalamAsianet News Malayalam

കുറ്റകൃത്യങ്ങളുടെ തലസ്​ഥാനം ഇൗ വർഷവും മാറി

Unsafe For Women Shows Latest Crime Records Bureau Data
Author
First Published Dec 3, 2017, 9:49 PM IST

ദില്ലി: എണ്ണായിരത്തിൽ അധികം മനുഷ്യകടത്ത്​ കേസാണ്​ കഴിഞ്ഞ വർഷം രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഇരകളായവരിൽ 182 വി​ദേശികൾ ഉൾപ്പെടെയുള്ളവരെ രക്ഷിച്ചെന്നും​ നാഷനൽ ക്രൈം റൊക്കോർഡ്​സ്​ ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. 2015ൽ 6877 കേസുകൾ ഇൗ ഇനത്തിൽ റിപ്പോർട്ട്​ ചെയ്തപ്പോൾ കഴിഞ്ഞ വർഷം ഇത്​ 8132 ആയി ഉയരുകയായിരുന്നു. 15379 ഇരകളിൽ 58 ശതമാനവും 18 വയസിന്​ താഴെയുള്ളവരാണ്​. 
പശ്​ചിമ ബംഗാളാണ്​ കേസുകളുടെ എണ്ണത്തിൽ മുന്നിൽ -3579.

രാജ്യത്തെ മൊത്തം കേസുകളിൽ 44 ശതമാനവും ഇവിടെയാണ്​. 2015ൽ 1255 ​കേസുകളാണ്​ ബംഗാളിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. ആസാമിന്​ പിറകിൽ രണ്ടാം സ്​ഥാനത്തായിരുന്നു ബംഗാൾ. എന്നാൽ കഴിഞ്ഞ വർഷം ആസാമിൽ നിന്ന്​ കേവലം 91 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 2015ൽ 1494 കേസുകളാണ്​ ആസാമിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. ഇൗ വർഷം 1422 കേസുകൾ റിപ്പോർട്ടുകൾ ചെയ്​ത രാജസ്​ഥാൻ ആണ്​ രണ്ടാം സ്​ഥാനത്ത്​. തൊട്ടുപിറകിൽ ഗുജറാത്ത്​, മഹാരാഷ്​ട്ര, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളാണ്​.

2015ൽ 131 കേസുകളാണ്​ രാജസ്​ഥാനിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. ഗുജറാത്തിൽ നിന്ന്​ 47 കേസുകളുമായിരുന്നു റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 66 കേസുകൾ റിപ്പോർട്ട്​ ചെയ്​ത ഡൽഹി 14 -ാം സ്​ഥാനത്താണ്​.  2015ൽ 87 കേസുകളാണ്​ രാജ്യതലസ്​ഥാനത്ത്​ നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​. 23117 പേരെയാണ്​ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്ന്​ രക്ഷിച്ചത്​. പ്രതിദിനം 63 പേർ എന്ന നിലയിലാണിത്​.

രക്ഷപ്പെടുത്തിയവരിൽ 38 ശ്രീലങ്കക്കാരും ഒ​ട്ടേറെ നേപ്പാളികളും ഉൾപ്പെടുന്നു. ബംഗ്ലാദേശികളും ഉസ്​ബെക്കിസ്​ഥാനിൽ നിന്നുള്ളവരും ഇതിലുണ്ട്​. നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, വേശ്യാവൃത്തി, നിർബന്ധിത വിവാഹം, യാചന, അശ്ലീല ചിത്രങ്ങൾ, അവയവമാറ്റം തുടങ്ങിയവക്കായുള്ള മനുഷ്യക്കടത്ത്​ ഭരണഘടനാ വകുപ്പ്​ 23(1) പ്രകാരം ​ നിരോധിച്ചിട്ടുണ്ട്​. 

Follow Us:
Download App:
  • android
  • ios