ലക്‌നൗ: ഉത്തര്‍പ്രദേശ് മഥുരയിലെ തീര്‍ഥാടന കേന്ദ്രങ്ങളായ ബര്‍സാനയിലും വൃന്ദാവനിലും മദ്യ-ഇറച്ചി വില്‍പന നിരോധിച്ച് സര്‍ക്കാര്‍ ഉത്തരിവിറക്കി. പ്രദേശത്തെ ഇറിച്ചിക്കടകളും മദ്യക്കടകളും എത്രയും വേഗം അടച്ചു പൂട്ടാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

കൃഷ്ണന്റെ ജന്മനാടാണ് വൃന്ദാവനം. ഇവിടെ നിരവധി തീര്‍ഥാടകര്‍ എത്തുന്നുണ്ട്. അതേപോലെ രാധയുടെ ജന്മസ്ഥലമായ ബര്‍സാനയിലും എത്തുന്ന തീര്‍ഥാടകരുടെ മാനസികവും ശാരീരികവുമായ ശുദ്ധത ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. 

മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കാനാണ് എക്‌സൈസ് , ഭക്ഷ്യ വകുപ്പുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹരിദ്വാറില്‍ നേരത്തെ തന്നെ ഉത്തരവ് നിലവിലുള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാശ് കുമാര്‍ അശ്വതി പറഞ്ഞു.