ഉത്തര്‍പ്രദേശില്‍ ഇനി പ്ലാസ്റ്റിക് വേണ്ട
ലക്നൗ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഉത്തര്പ്രദേശും അധികം വൈകാതെ പ്ലാസ്റ്റിക് നിരോധിത സംസ്ഥാനമാകും. ജൂലൈ 15 മുതല് സംസ്ഥാനത്ത് പ്ലാസ്റ്റിക്കുകള് നിരോധിക്കുന്നതായി സര്ക്കാര് ഉത്തരവിറക്കി. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. പ്ലാസ്റ്റിക് കപ്പുകള്, ഗ്ലാസുകള്, ബാഗുകള് എന്നിവ ഉപയോഗിക്കാന് പാടില്ല. മുഴുവന് പേരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
ജൂണ് 23നാണ് മഹാരാഷ്ട്ര സര്ക്കാര് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതേസമയം അടുത്ത മൂന്ന് മാസത്തേക്ക് 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള് ഉപയോഗിക്കാന് മഹാരാഷ്ട്രയില് ചില്ലറ കച്ചവടക്കാര്ക്ക് സര്ക്കാര് അനുമതി നല്കിയിട്ടുണ്ട്. സര്ക്കാര് തീരുമാനം ലംഘിക്കുന്നവര്ക്ക് 5000 രൂപ മുതല് 25000 രൂബപ വരെ പിഴയും തടവും ശിക്ഷ ലഭിക്കും.
