ഉത്തര്‍പ്രദേശ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രം വരച്ചതിന് മുസ്ലീം യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയിലാണ് സംഭവം. നഗ്മ പാര്‍വീണിനെയാണ് മോദിയുടെ ചിത്രം വരച്ചതിന് ഭര്‍ത്താവ് പര്‍വേസ് ഖാന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
മോദിയുടെയും ആദിത്യനാഥിന്‍റെയും ചിത്രം വരക്കുന്നത് കണ്ട പര്‍വേസ് നഗ്മയോട് ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ നഗ്മയ്ക്ക് മാനസിക രോഗം ഉണ്ടെന്നാണ് പര്‍വേസിന്‍റെ ആരോപണം. 2016 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തില്‍ ബലിയ പൊലീസ് കേസ് എടുത്തു.
