അച്ഛന്‍ കൂട്ടുകാരെ വിളിച്ചുവരുത്തി മകളെ 18 മണിക്കൂര്‍ പീഡനത്തിരയാക്കി

കാണ്‍പൂര്‍: അച്ഛന്‍ കൂട്ടുകാരെ വിളിച്ചു വരുത്തി 18 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ നഗരത്തിലാണ് സംഭവം. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മറ്റൊരു പ്രതിയും ഒളിവിലാണ്. 

ഒരു കുട്ടിയുടെ അമ്മയായ 35കാരിയാണ് കൊടും പീഡനത്തിരയായത്. 20ാമത്തെ വയസില്‍ വിവാഹിതയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഏപ്രില്‍ 15ന് യുവതിയെയും കൂട്ടി അച്ഛന്‍ ഒരു വാര്‍ഷികാഘോഷ പരിപാടിക്കായി കംലപൂരിലേക്ക് പോയി. 

തുടര്‍ന്ന് മാന്‍സിങ് എന്ന സുഹൃത്തിനെ വിളിച്ച് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. മാന്‍സിങ് എന്നയാള്‍ നേരത്തെയും യുവതിയുടെ അച്ഛനുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മിരാജ് എന്ന സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയി. മൂന്നുപേരും ചേര്‍ന്ന് ബൈക്കിലായിരുന്നു യാത്ര. തുടര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഓരോരുത്തരായി പീഡനത്തിനിരയാക്കി. 

അവശയായ യുവതി ഒരുവിധത്തില്‍ രക്ഷപ്പെട്ട് വീട്ടിലെത്തി അമ്മയോട് കാര്യം പറ‍ഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. യുവതിയുമായി അവിഹിത ബന്ധം ആരോപിച്ച് വില്ലേജ് പഞ്ചായത്ത് ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.