സഹോദരന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞുവീണു

ലഖ്നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സഹോദരന്‍റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. മദ്യം വാങ്ങാന്‍ ശ്രീകാന്ത് സഹോദരന്‍ സോബ്രയോട് പണം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഇത് നിരസിച്ചു. ഇതേതുടര്‍ന്ന് ഇയാള്‍ സഹോദരന്‍റെ മൂക്ക് കടിച്ചുപറിക്കുകയായിരുന്നു.

സഹോദരനെ ആക്രമിക്കുന്ന സമയത്ത് യുവാവ് മദ്യലഹരിയിലായിരുന്നു. ശ്രീകാന്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു സോബ്രാന്‍. 
തന്നെയും കുടുംബത്തെയും ശ്രീകാന്ത് ആക്രമിച്ചതായും തന്‍റെ മൂക്കിന് അംഗച്ഛേദം സംഭവിച്ചതായും സോബ്രാന്‍ പറഞ്ഞു. തന്‍റെ വയറും കൈയും ശ്രീകാന്ത് കടിച്ചുപറിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ കുറ്റാരോപിതനായ ശ്രീകാന്ത് യാതൊന്നും ഓര്‍ക്കുന്നില്ല. പൊലീസ് കസറ്റഡിയിലാണ് ശ്രീകാന്ത്.