ലക്‌നൗ: രണ്ടു പെണ്‍മക്കളെ ബലാല്‍സംഗം ചെയ്‌ത കേസില്‍ അച്ഛന്‍ പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ സോഹ്നയിലാണ് സംഭവം. വര്‍ഷങ്ങളായി ഇയാള്‍ മൂത്ത മകളെ പീഡിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇളയ മകളെ കഴിഞ്ഞ ദിവസം പീഡിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പീഡനത്തിന് ഇരയായ ഇളയമകള്‍ പൊലീസ് സ്റ്റേഷനിലെത്തി അച്ഛനെതിരെ പരാതി നല്‍കി. പതിമൂന്നുകാരിയായ ഇളയ മകളെ ഇയാള്‍ രണ്ടുതവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ ആക‌്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.