സംഭരണച്ചെലവും വില്പനശാലകളുടെ നടത്തിപ്പുചെലവും ഇല്ലാതെ വന്‍ വിപണി. കേരളത്തിന്റെ തനത് കയറുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥിരം സംവിധാനമാണ് ഉത്തര്‍പ്രദേശിന്റെ വാഗ്ദാനം.. കയര്‍ കോര്‍പ്പറേഷന്‍ സംഭരിക്കുന്ന ഹാന്‍ഡ്‌ലൂം കയറുല്പന്നങ്ങള്‍ യുപിയിലെ മേഖലാ ഗോഡൗണുകളില്‍ കേരളം സ്വന്തം ചെലവില്‍ എത്തിക്കും. പതിനായിരം വില്‍പനശാലകള്‍ വഴി ഉത്തര്‍പ്രദേശ് കോഓപ്പറേറ്റീവ് ഫെഡറേഷന്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുമെന്നാണ് ധാരണ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹകരണമേഖലയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം. ഇതിനായി കയര്‍വ്യവസായത്തില്‍ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കും. സ്വകാര്യമേഖലയ്ക്കും നിക്ഷേപസബ്‌സിഡി നല്‍കും .. പരമ്പരാഗതമേഖലയില്‍ തൊഴില്‍ കുറയാതിരിക്കാന്‍ വര്‍ഷത്തില്‍ 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്നും ധനമന്ത്രി പറയുന്നു.