വിവാഹ സദ്യയില്‍ പാത്രം സംബന്ധിച്ചുണ്ടായ തര്‍ക്കത്തിലും സംഘര്‍ഷത്തിലും ഒരാള്‍ കൊല്ലപ്പെട്ടു
വിക്രംപുര: വിവാഹ സദ്യയില് പാത്രം സംബന്ധിച്ചുണ്ടായ തര്ക്കത്തിലും സംഘര്ഷത്തിലും ഒരാള് കൊല്ലപ്പെട്ടു, നാലുപേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് സംഭവം നടന്നത്. ബുഫെ രീതിയില് ഭക്ഷണം വിളമ്പുന്നതിനിടെ പാത്രം തീര്ന്നു പോകുകയായിരുന്നു. ഇതോടെ വിവാഹത്തിന് എത്തിയ ചിലര് പ്രകോപിതരായി തമ്മില് തല്ലുകയായിരുന്നു.
തുടര്ന്ന് അതിഥികളും സംഘാടകരും തമ്മില് വാക്കേറ്റമുണ്ടാവുകയും വാക്കേറ്റം സംഘര്ഷമാകുകയും ചെയ്തു. സംഘര്ഷം രൂക്ഷമായതോടെയാണ് അതിഥികളിലൊരാളായ വിശാലിന് പരിക്കേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിശാല് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് നാലു പേരെയും ഉത്തര് പ്രദേശിലെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു.
