കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴയ്ക്ക് സമീപം കദളിക്കാടുനിന്ന് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. നിലമ്പൂര്‍ കാളികാവ് സ്വദേശിയും ചലച്ചിത്ര നടിയുമായ സ്‌ത്രീ ഉള്‍പ്പെടെ അഞ്ച് പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട സുരാജ് എന്നയാളാണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നാണ് സ്‌ത്രീ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സുരാജിനായി വലവിരിച്ചുകഴിഞ്ഞു. തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനനും ഭാര്യ സന്ധ്യയുമായിരുന്നു കദളിക്കാട് പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാര്‍.
ഉത്തരേന്ത്യക്കാരുള്‍പ്പെടെ 20ലേറെ പെണ്‍കുട്ടികളെ തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് സുരാജാണെന്നാണ് സംശയിക്കുന്നത്. മോഹനന്‍, സുഹൃത്ത് ബാബു, ഇടപാടുകാരായ കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി ജിത്ത്, അജീബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. മോഹനന്റെ ഭാര്യ സന്ധ്യയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
