തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. 12 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എട്ടിടത്ത് ഇടത് മുന്നണി വിജയിച്ചു. ആറു ജില്ലകളിലെ ഏഴ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട് പത്തനംതിട്ട കണ്ണൂർ ജില്ലകളിലെ നാല് മുൻസിപ്പൽ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് യുഡിഎഫിൽ നിന്നും ഒരിടത്ത് സ്വതന്ത്രനിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. നാല് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് നിലനിര്‍ത്തി.