കിണറുകളിൽ മലിനജലം കയറിയതോടെ മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. 

ആലപ്പുഴ: പമ്പ നദി കരകവിഞ്ഞതോടെ അപ്പര്‍ കുട്ടനാട് മേഖലയിൽ വീണ്ടും വെള്ളം കയറി. കിണറുകളിൽ മലിനജലം കയറിയതോടെ മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴ കുറഞ്ഞെങ്കിലും അപ്പര്‍ കുട്ടനാട്ടുകാരുടെ ദുരിതം അവസാനിക്കുന്നില്ല. ആറുകളോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വീടുകളിലും ഇടറോഡുകളും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കി. ആലപ്പുഴ- എടത്വ- ചക്കുളത്ത് കാവ് മേഖലകളിലെ കിണറുകള്‍ ഉള്‍പ്പെടെയുളള കുടിവെള്ള സ്രോതസ്സുകളില്‍ മലനജലം കലര്‍ന്നു.