ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരവെ തമിഴ്നാട് മന്ത്രിസഭയുടെ അടിയന്തര യോഗം അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്നു. തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി മന്ത്രിമാരെയും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരെയും സന്ദര്‍ശിച്ച് മടങ്ങി. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ ആശുപത്രിയിലേക്ക് തിരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. വലിയ ജനക്കൂട്ടം ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര സേനയെ തമിഴ്നാട്ടില്‍ വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ്, ആശുപത്രിക്ക് മുന്നില്‍ ജനക്കൂട്ടത്തെ തടയുന്നു