Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം: പാകിസ്ഥാന്‍ അമേരിക്കന്‍ കരിമ്പട്ടികയില്‍

പാ​ക്കി​സ്ഥാ​നി​ലെ ക്രി​സ്ത്യ​ൻ, അ​ഹ​മ്മ​ദീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ദീ​ർ​ഘ​കാ​ല​മാ​യി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പോം​പി​യോ വ്യ​ക്ത​മാ​ക്കി

US adds Pakistan to blacklist for religious freedom violations
Author
Pakistan, First Published Dec 12, 2018, 10:33 AM IST

വാ​ഷിം​ഗ്ട​ൺ: ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക് ഏറ്റവും കുറഞ്ഞ മ​ത സ്വാ​ത​ന്ത്ര്യം നല്‍കുന്ന രാ​ജ്യ​ങ്ങ​ളു​ടെ ക​രി​മ്പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി അ​മേ​രി​ക്ക. അ​ന്താ​രാ​ഷ്ട്ര മ​ത സ്വാ​ത​ന്ത്ര്യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ക്കി​സ്ഥാ​നെ പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ലെ ക്രി​സ്ത്യ​ൻ, അ​ഹ​മ്മ​ദീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ദീ​ർ​ഘ​കാ​ല​മാ​യി ​ആശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പോം​പി​യോ വ്യ​ക്ത​മാ​ക്കി. ലോ​ക​മെ​മ്പാടും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ചിലരുടെ വി​ശ്വാ​സ​ങ്ങ​ൾക്ക് അ​നു​സ​രി​ച്ചാ​ണ് വ്യ​ക്തി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും പോം​പി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു.

അമേരിക്കയ്ക്ക് ഇത്തരം വിഭജനത്തിന് ഒപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. അതേ സമയം ക​രി​മ്പ​ട്ടി​ക​യി​ൽ നിന്നും അമേരിക്ക ഉസ്ബകിസ്ഥാനെ ഒഴിവാക്കി. നിലവില്‍ പട്ടികയില്‍ ചൈന, എറിത്രിയ, ഇറാന്‍, മ്യാന്‍മാര്‍, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചില്‍ ഉള്ളത്. 

Follow Us:
Download App:
  • android
  • ios