ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ട്. ഇറാഖി സേനയും സ്റ്റേറ്റ് ടെലിവിഷനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും മൊസൂളില്‍ സൈനികര്‍ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖി സേന മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐ.എസില്‍നിന്ന് സൈന്യം തിരിച്ചു പിടിച്ചത്. ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടായിരുന്നു സേനയുടെ മുന്നേറ്റം. ഒരു ലക്ഷത്തിലധികം പേരെ മനുഷ്യ കവചമാക്കിയായിരുന്നു മൊസൂളില്‍ ഐ.എസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്‌ട്ര സംഘടനയും രംഗത്തുവന്നിരുന്നു.
