വാഷിങ്ടണ്‍: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. കൊറിയ പ്രകോപനപരമായി മിസൈലുകള്‍ പരീക്ഷിച്ചതിന് മറുപടിയായാണ് അമേരിക്കയുടെ പരീക്ഷണം. നിര്‍ണ്ണായക നാഴികകല്ലാണ് പരീക്ഷണമെന്ന് മിസൈല്‍ പ്രതിരോധ ഏജന്‍സി തലവന്‍ വൈസ് ആദം ജിം വ്യക്തമാക്കി. എല്ലാ ഭീഷണികളെയും തകര്‍ക്കാന്‍ പറ്റിയ സംവിധാനമാണ് വികസിപ്പിച്ചിട്ടുളളതെന്നും ആദം ജിംസ് വ്യക്തമാക്കി.