സ്റ്റെന്‍ഗണ്ണ് കൊണ്ട് ലൈംഗിക അവയവം മുറിച്ചെടുത്ത യുവതി അതുമായി നഗ്നമായി പോലീസിനെ സമീപിച്ചെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇത്തരത്തില്‍ ഒരു യുവാവിന്‍റെ ലൈംഗി അവയവം താന്‍ കടിച്ചുമുറിച്ചെന്നും ഇവര്‍ പോലീസിനോട് പറയുന്നു.

ഹനാഹ് : ലൈംഗിക ബന്ധത്തിനിടെ യുവാവിന്‍റെ ലൈംഗിക അവയവം മുറിച്ചെടുത്ത് യുവതി. അമേരിക്കയിലെ ദക്ഷിണ കാലിഫോര്‍ണിയയിലെ ഹനാഹ് എന്ന ടൌണിലാണ് സംഭവം അരങ്ങേറിയതെന്ന് പ്രദേശിയ ടെലിവിഷനായ ഡബ്യുസിഎസ്സിയെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശിക പോലീസ് മേധാവിയുടെ വാക്കുകള്‍ പ്രകാരം യുവതി തീര്‍ത്തും ലഹരി മരുന്നിന് അടിമയായിരുന്നു എന്നാണ് പറയുന്നത്. യുവതി ഹെറോയിനും, മെറ്റ അംഫിപെന്‍റാമിനും ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സ്റ്റെന്‍ഗണ്ണ് കൊണ്ട് ലൈംഗിക അവയവം മുറിച്ചെടുത്ത യുവതി അതുമായി നഗ്നമായി പോലീസിനെ സമീപിച്ചെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇത്തരത്തില്‍ ഒരു യുവാവിന്‍റെ ലൈംഗി അവയവം താന്‍ കടിച്ചുമുറിച്ചെന്നും ഇവര്‍ പോലീസിനോട് പറയുന്നു.

സംഭവത്തിന്‍റെ വീഡിയോ ഇവര്‍ ചിത്രീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ ഡെന്നീസ് ടെര്‍ണര്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ, ആത്മാര്‍ത്ഥമായി പറയുകയാണെങ്കില്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും അലട്ടിയ വീഡിയോ ആണ് അത്, ഒരു പ്രേതപടം കണ്ടതുപോലെയാണ് അത്. ഇത് മീഡിയയ്ക്ക് പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

അസോസിയേറ്റ് പ്രസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം യുവതിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവര്‍ക്കെതിരെ വധശ്രമത്തിന് അടക്കം ചാര്‍ജുകള്‍ വന്നേക്കും എന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ മാസം ലൂസീയാനയിലെ ഒരു സ്ത്രീ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയുടെ ലൈംഗിക അവയവം തകര്‍ത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്.