വാഷിംഗ്ടണ്‍: എച് വണ്‍ ബി പ്രീമിയം വിസ നല്‍കുന്നത് ആറ്മാസത്തേക്ക് നിര്‍ത്തിവച്ചതിനെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ.അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ മത്സരയോഗ്യമാക്കുന്നതില്‍ എച് വണ്‍ ബി വിസ പങ്കുവഹിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞു.അമേരിക്കന്‍ ഭരണകൂടത്തോട് ഇന്ത്യന്‍ നിലപാട് ശക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ അമേരിക്കയില്‍ പറഞ്ഞു.

എച്ച് വണ്‍ ബി വിസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ലെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഫീസടച്ച് പട്ടികയില്‍ മുന്നിലെത്തുന്ന പ്രീമിയം പ്രൊസസിങ് ഏപ്രില്‍ മൂന്നുമുതല്‍ ആറുമാസത്തേക്ക് നിര്‍ത്തിവെയ്‌ക്കാനാമ് അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.ഇന്ത്യന്‍ സാങ്കേതികവിദഗ്ധര്‍ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തൊഴില്‍ വിസയാണ് എച്ച്-വണ്‍ ബി. മൂല്യാധിഷ്‌ഠിതമായ സമീപനമായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഉണ്ടാകുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിനിധി സഭയില്‍ വ്യക്തമായിട്ടുണ്ടെന്നും, അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ മത്സരയോഗ്യമാക്കുന്നതില്‍ എച് വണ്‍ ബി വിസ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും അമേരക്കയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയങ്കര്‍ വ്യക്തമാക്കി.

എച്ച്-വണ്‍ ബി വിസ ഒഴിവാക്കല്‍ തങ്ങളുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്നാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. കുടിയേറ്റനിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനാണ് ശ്രമിക്കുന്നതെന്നും എച്ച് -വണ്‍ ബി പ്രശ്‌നം അതിന്റെ കൂടെ പരിഗണിക്കാമെന്നും അമേരിക്കന്‍ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.