വാഷിങ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജരുടെ കൊലപാതകം സംബന്ഘിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍ ഉപഹാര വാഗ്ദാനവുമായി അമേരിക്കന്‍ പൊലീസ്. മാലാ മന്‍വാനി മകന്‍ റിഷി മന്‍വാനി എന്നിവരെയാണ് ബുധനാഴ്ച സ്വഭവനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ഇവരുടെ കൊലപാതകത്തിന്റെ തെളിവൊന്നും ലഭിക്കാത്തതിലാണ് സൂചനകള്‍ നല്‍കുന്നവര്‍ക്ക് വന്‍തുക വാഗ്ദാനവുമായി പൊലീസ് എത്തിയിരിക്കുന്നത്. ബിസിനസുകാരായ അമ്മയെയും മകനെയും കുറച്ച് ദിവസമായി പ്രത്യേകിച്ച് അറിയിപ്പൊന്നും കൂടാതെ കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.