Asianet News MalayalamAsianet News Malayalam

ഇസ്‌താംബുള്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക

us slams islamic state in isthambul terror attack
Author
First Published Jun 30, 2016, 1:20 AM IST

ഇസ്താംബുംള്‍ ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ കുറ്റപ്പെടുത്തി അമേരിക്ക രംഗത്ത്. നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്ന് പറഞ്ഞ ഒബാമ ഭീകരവാദികളെ അമര്‍ച്ച ചെയ്യാതെ വിശ്രമമില്ലെന്നും വ്യക്തമാക്കി.

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ച് അമേരിക്കന്‍ പ്രസിഡണ്ട് ബറാഖ് ഒബാമയും രംഗത്തെത്തിയത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞ ഒബാമ നിരപരാധികളെ അക്രമിക്കുന്ന ഭീകരവാദികളുടെ അവസാനമടുത്തെന്ന് വ്യക്തമാക്കി. ഇറാഖിലും സിറിയയിലും അവര്‍ പരാജയ ഭീതിയിലാണെന്നും പൂര്‍ണമായും ഭീകരവാദത്തെ തുരത്താതെ വിശ്രമമില്ലെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

വടക്കേ അമേരിക്കന്‍ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയില്‍ നടക്കുന്ന ഉച്ചകോടിയ്‌ക്ക് ഇടെയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ച് പ്രതികരണം നടത്തിയത്. ഇതിനിടെ ഭീകരരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് തയ്യിബ് എര്‍ദോഗനും പ്രത്യാശ പ്രകടിപ്പിച്ചു.ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 41 ആളുകളാണ് കൊല്ലപ്പെട്ടത്.

Follow Us:
Download App:
  • android
  • ios