വാഷിങ്ടണ്‍: അമേരിക്കയുടെ അഫ്ഗാന്‍ നയം ഇന്നറിയാം. രാത്രി ഒമ്പതിന് രാഷ്ട്രത്തോട് പ്രസിഡന്റ് അഫ്ഗാന്‍ നയം വ്യക്തമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അഫ്ഗാന്‍ യുദ്ധം ആരംഭിച്ച് 16 വര്‍ഷത്തിന് ശേഷമാണ് ഈ വിഷയത്തില്‍ സൈന്യത്തിനോട് പുതിയ നിലപാട് വ്യക്തമാക്കുന്നത്. താലിബാനെ ചെറുക്കാന്‍ കൂടുതല്‍ നടപടികള്‍ ട്രംപ് കൈക്കൊള്ളുമോ അതോ സൈന്യത്തെ പിന്‍വലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഇത് സംബന്ധിച്ച കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉചിത തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. മയര്‍ ഫോര്‍ട്ടിലെ മിലിട്ടറി ആസ്ഥാനത്താണ് ട്രംപ് അഫ്ഗാന്‍ നയം വ്യക്തമാക്കുക.