പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവെര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സാമ്പത്തിക സഹായം കൈപ്പറ്റി പാക്കിസ്ഥാന്‍ അമേരിക്കയെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
പാകിസ്ഥാൻ ഭീകർക്ക് സുരക്ഷിത താവളമൊരുക്കുകയാണ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു.
അമേരിക്കൻ നോതാക്കൾ വിഡ്ഡികളെന്നാണ് പാക്കിസ്ഥാൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. പാക് പട്ടാളം വിട്ടയച്ച കനേഡിയന്‍ – അമേരിക്കന്‍ കുടുംബത്തെ താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്കിലെ ഭീകരര്‍ പിടിച്ചുവെച്ചിരുന്നു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പാക്കിസ്ഥാന്‍ അധികൃതര്‍ ഇത് നിഷേധിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഇത് വലിയ വിടവുണ്ടാക്കിയിരുന്നു.
