വാഷിംഗ്ടണ്‍: ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് തടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎസ്. ഇന്ത്യയ്ക്ക് മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനമുള്ളതിനാല്‍ എന്‍എസ്ജിയില്‍ അംഗമാകാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വ്യക്തമാക്ക്കുന്നത്. 

2015ല്‍ യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ പിന്താങ്ങുമെന്ന പ്രസ്താവന നടത്തിയിരുന്നു. എന്‍.എസ്.ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തെ തടയാന്‍ പാകിസ്ഥാനെ സഹായിച്ചത് ചൈനയാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വെളിപ്പെടുത്തിയിരുന്നു.