പൊലീസ് ഉദ്യോഗസ്ഥരുടെ  മൊഴിയും രേഖപ്പെടുത്തിയെക്കും  

കൊച്ചി: ആലുവയിൽ പൊലീസുകാരുടെ മർദ്ദനത്തിൽ പരുക്കേറ്റ ഉസ്മാന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അലുവ മജിസ്ടേറ്റ് കോടതിയുടെ അനുമതിയോടെ ആശുപത്രിയിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉദയഭാനുവിന്‍റെ നേതൃത്വത്തിൽ ഉസ്മാന്‍റെ മൊഴി രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ പൊലീസ് കസ്റ്റഡിയിൽവെച്ചു തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെക്കും. കേസിൽ പൊലീസുകാരെ മർദ്ദിച്ചതിന് ഉസ്മാനെ ആലുവ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ടിരിക്കുകയാണ്.