ഡാമിന് നടുവിലൂടെ സേക്റ്റിംഗ് നടത്തിയാല്‍ എങ്ങനെയിരിക്കും? കാണുന്നവരുടെ നെഞ്ചിടിപ്പിക്കുന്ന കാഴ്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. തണുത്തുറഞ്ഞ ഡാമിന് മുകളിലൂടെ സ്‌കേറ്റിംഗ് നടത്തുന്ന യുവാക്കളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. 

യു എസിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൊന്നായ യൂറ്റായില്‍ നിന്ന് പകര്‍ത്തിയതാണ് നെഞ്ചിടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍. അതിശൈത്യമാണ് ഇപ്പോള്‍ അമേരിക്കയില്‍ ജലാശയങ്ങള്‍ പലതും കൊടും തണുപ്പില്‍ തണുത്തുറഞ്ഞിരിക്കുകയാണ്. 

തണുത്തുറഞ്ഞ യൂറ്റായിലെ പൈന്‍വ്യൂ ഡാമിന് മുകളിലൂടെയാണ് യുവാക്കളുടെ സാഹസം. ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പങ്കുവച്ചതും യൂറ്റാ നിവാസിയായ ജസ്റ്റിന്‍ മാക്ഫര്‍ലന്‍ഡാണ്. ആവശ്യമായ മുന്‍കരുതല്‍ എടുത്ത ശേഷമാണ് ഇവരുടെ സാഹസ പ്രകടനം. സ്‌കേറ്റിംഗ് നടത്തുന്നതിന് മുന്‍പ് മഞ്ഞുപാളിയുടെ കട്ടി പരിശോധിച്ചിരുന്നു. 

നേര്‍ത്ത ജലനിരപ്പ് മാത്രമേ ഡാമിന് മുകളില്‍ ഉണ്ടായിരുന്നുള്ളു. കുട്ടികളും സംഘത്തോടൊപ്പം സ്‌കേറ്റിംഗില്‍ പങ്കെടുത്തു. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ സ്‌കേറ്റിംഗ് പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടുകൂടിയാണ് ഈ വീഡിയോ പങ്കുവച്ചത്.

View post on Instagram