കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ശൗചാലയത്തില്‍ അന്വേഷണത്തിന്ന ഉത്തരവിട്ട് മന്ത്രി
ഭോപ്പാല്: അടുക്കളയ്ക്കായി പ്രത്യേകം സ്ഥലമില്ലാത്തതിനാല് മധ്യപ്രദേശിലെ സര്ക്കാര് സ്കൂളില് ഉച്ചഭക്ഷണം തയ്യാറാക്കുന്നതും പാത്രങ്ങളും സാധനങ്ങളും സൂക്ഷിക്കുന്നതും ശൗചാലയത്തില്. സധനങ്ങളെല്ലാം ശൗചാലയത്തില് സൂക്ഷിക്കുകയും ആഹാരം ശൗചാലയത്തിന് പുറത്ത് വച്ച് നിര്മ്മിക്കുകയുമാണ് സ്കൂളില് ചെയ്യുന്നത്. 
സംഭവം പുറം ലോകമറിഞ്ഞതോടെ തെറ്റ് മറ്റുള്ളവരുടെ മേല് പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് സ്കൂള് ഹെഡ്മാസ്റ്റര്. സംഭവത്തില് അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്നും മന്ത്രി ഗോപാല് ഭാര്ഗവ് അറിയിച്ചു.
