ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒംപ്രകാശ് രാജ്ഭാറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. കുട്ടിയെ ഇടിച്ചിട്ട ശേഷം വാഹന വ്യൂഹം നിര്‍ത്താതെ പോയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവം വിവാദമായതോടെ മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

ഉത്തര്‍പ്രദേശിലെ മറ്റൊരു മന്ത്രിയായ ജയ്കുമാര്‍ സിഗിന്റെ വാഹനവ്യൂഹം പാടത്തുകൂടെ ഓടിച്ച് കൃഷിനാശമുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. സംഭവം വിവാദമായപ്പോള്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.