കടക്കെണിയെ തുടർന്ന് ഉത്തർപ്രദേശിലും കർഷക ആത്മഹത്യ
ആഗ്ര: കടക്കെണിയെ തുടർന്ന് ഉത്തർപ്രദേശിലും കർഷക ആത്മഹത്യ. ആഗ്രയിലെ ഉരുളക്കിഴങ്ങ് കർഷകനായ കാഞ്ചൻ സിംഗ് ആണ് ജീനൊടുക്കിയത്. ബാങ്കിൽനിന്നും സ്വകാര്യ പണമിടപാടുകാരനിൽനിന്നുമായി ഏഴു ലക്ഷം രൂപയുടെ കടമാണ് കാഞ്ചൻ സിംഗിനുണ്ടായത്.
തുടർച്ചയായി രണ്ടു വർഷമായി ഉരുളക്കിഴങ്ങ് കൃഷി നഷ്ടത്തിലായിതിനെ തുടര്‍ന്നാണ് കടക്കെണിയിലായത്. അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കാഞ്ചൻ സിംഗ് ആത്മഹത്യ ചെയ്തത്. ബാങ്കിൽനിന്നും അഞ്ച് ലക്ഷവും പണമിടപാടുകാരനിൽ നിന്നും രണ്ടു ലക്ഷം രൂപയുമാണ് കടമെടുത്തിരുന്നതെന്ന് കാഞ്ചന്റെ മകൻ പറയുന്നു. സാമ്പത്തിക സഹായം അഭ്യർഥിച്ച് യുപി സർക്കാരിനെ സമീപിച്ചിരുന്നുവെന്ന് കാഞ്ചൻ സിംഗിന്റെ മകൻ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ യോഗി ആദിത്യനാഥ് സർക്കാരിനെ കുറ്റപ്പെടുത്തി എസ്പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്ത് കർഷക ആത്മഹത്യകളുടെ എണ്ണം 40 ശതമാനമായി വർധിച്ചതായി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ഉരുളക്കിഴങ്ങ് ഉത്പാദക സംസ്ഥാനമാണ് യുപിയില്‍ വിളകൾക്ക് മാന്യമായ വില ലഭിക്കാത്തതുമാണ് കർഷകർക്ക് തിരിച്ചടിയിലാകുകയാണ്.
