195 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് 2017-ല്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറോളം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് യുപിയ്ക്ക് പിന്നിലുള്ളത്.

ലക്‌നൗ: പോയ വര്‍ഷം രാജ്യത്തേറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത് ഉത്തര്‍പ്രദേശില്‍. കേന്ദ്രഅഭ്യന്തരസഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹീര്‍ ആണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. 2017-ല്‍ രാജ്യത്തെമ്പാടുമായി 822 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

195 വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണ് 2017-ല്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നൂറോളം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് യുപിയ്ക്ക് പിന്നിലുള്ളത്. രാജസ്ഥാന്‍(91),ബീഹാര്‍(85),മധ്യപ്രദേശ്(60) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗ്ഗീയലഹളകളുടെ കാര്യത്തില്‍ കുപ്രസിദ്ധമായ മറ്റു സംസ്ഥാനങ്ങള്‍. 2016-ല്‍ യുപി(162),കര്‍ണാടക(101), മഹാരാഷ്ട്ര(68),ബീഹാര്‍(65), രാജസ്ഥാന്‍(63)... എന്നിങ്ങനെയായിരുന്നു 2016-ലെ കണക്ക്. 2016-ല്‍ 703 സംഘര്‍ഷങ്ങളും, 2015-ല്‍ 751 സംഘര്‍ഷങ്ങളുമാണ് സമുദായസംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.