മാര്‍ച്ച് അഞ്ചിന് ബോര്‍ഡ് എക്സാം ഉച്ചഭാഷിണിക്ക് വിലക്ക്

ഡെറാഡൂണ്‍: ബോര്‍ഡ് എക്സാം ആരംഭിക്കുന്നതിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ ഉച്ചഭാഷിണിക്ക് വിലക്കേര്‍പ്പെടുത്തി. പൊതുപരിപാടികളിലും വിവാഹ സല്‍ക്കാരങ്ങളിലും മതപരമായ പരിപാടികളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. മാര്‍ച്ച് അഞ്ചിനാണ് ഇവിടെ ബോര്‍ഡ് എക്സാമുകള്‍ ആരംഭിക്കുന്നത്. വിവാഹ ആഘോഷങ്ങളില്‍ വെക്കുന്ന പാട്ടുകളുടെ ശബ്ദം 45 ഡെസിബലില്‍ അധികമാകരുതെന്നും ഉത്തരവിലുണ്ട്.