ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവിൽ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളിൽ ബിജെപി മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍.

ഉത്തരാഖണ്ഡില്‍ ആകെ 79 സീറ്റുകളാണ് ഉള്ളത്. ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.