ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദേശ വനിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ മുന്‍ കാമുകന്‍ പൊലീസ് പടിയില്‍. തെക്കന്‍ ഡല്‍ഹിയിലെ മസൂദ്പുരിലാണ് സംഭവം. ഉസ്ബെക്കിസ്ഥാന്‍ പൗരയായ 36 വയസുകാരിയെയാണ് പീഡനത്തിനിരയായയത്.
കേസില്‍ മുന്‍ കാമുകന്‍ അനുഭവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച മസൂദ്പുരിലുള്ള യുവതിയുടെ ഫ്ളാറ്റില്‍ വച്ച് അനുഭവും നാലു സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനത്തിനു ശേഷം ബലാത്സംഗത്തിന് ഇരയായി അബോധാവസ്ഥയിലായ യുവതി ആശുപത്രിയിലാണ്.
സോഷ്യല്‍ മീഡിയയിലൂടെ പ്രണയത്തിലായ അനുഭവ് യാദവുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചതിലുള്ള പകയാണ് പീഡനത്തിനു കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാലു പേരെ കൂടി പൊലീസ് തിരിയുന്നുണ്ട്.
