Asianet News MalayalamAsianet News Malayalam

സൗദിയിൽ ഇന്ത്യക്കാർ കുടുങ്ങിയ സംഭവം: വി കെ സിംഗ് നാളെ സൗദിയിലേക്ക്

V K Singh
Author
New Delhi, First Published Aug 1, 2016, 1:49 AM IST

കമ്പനികൾ അടച്ചുപൂട്ടിയത് മൂലം തൊഴിൽ നഷ്‍ടപ്പെട്ടവരെ സഹായിക്കുന്നതിനായി വിദേശകാര്യസഹമന്ത്രി ജനറൽ വി കെ സിംഗ് നാളെ സൗദിയിലേക്ക് പോകും.  ഇന്ത്യക്കാർക്ക് ചട്ടങ്ങളിൽ ഇളവ് നൽകി എക്സിറ്റ് വിസ നൽകണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാർലമെന്റിനെ അറിയിച്ചു.

വി കെ സിംഗിനെ നാളെ അവിടെ അയക്കുന്നുണ്ട്. ഇന്ത്യൻ തൊഴിലാളികളുടേയും മുഴുവൻ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിലും തൊഴിൽ മന്ത്രാലയത്തിലും നൽകും. മടങ്ങി വന്നാലും ഇവർക്ക് ശമ്പള കുടിശ്ശിഖ ലഭിക്കുന്നതിന് ഇത് സഹായകമാകും - സുഷമാ സ്വരാജ് പറഞ്ഞു.

സൗദിയിൽ ഇന്ത്യക്കാർ ഭക്ഷണം പോലുമില്ലാതെ കഴിയുന്ന സംഭവം, ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളും രാജ്യസഭയിൽ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുമുള്ള അംഗങ്ങളുമാണ് ഉന്നയിച്ചത്. സൗദിയിൽ ഇപ്പോൾ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ച് കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. എന്നാൽ ഇവർ ജോലി ചെയ്തിരുന്ന കമ്പനികൾ അടച്ചുപൂട്ടി ഉടമകൾ സൗദി വിട്ട് കഴിഞ്ഞു. ഇത് മൂലം ഇന്ത്യക്കാർക്ക് എൻഒസി കിട്ടാൻ ബുദ്ധിമുട്ടാണ്. അതിനാൽ സൗദി അധികൃതരോട് എക്സിറ്റ് വിസ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് ക്യാമ്പുകളിലാണ് ഇപ്പോൾ മലയാളികളടക്കമുള്ള ഇന്ത്യക്കാർ കഴിയുന്നത്. ഇവർക്ക് ശമ്പളകുടിശ്ശിക കിട്ടുന്നതിന് ശ്രമിക്കണമെന്ന് ഇന്ത്യ സൗദിഅറേബ്യയോട് ആവശ്യപ്പെടും. 2500 പേരെ ആദ്യഘട്ടത്തിൽ മടക്കിക്കൊണ്ട് വരാനാണ് വിദേശകാര്യമന്ത്രിലായത്തിന്റെ ശ്രമം.ഇക്കാര്യങ്ങൾ നേരിട്ട് എകോപിപ്പിക്കുന്നതിനാണ് വി കെ സിംഗ് സൗദിയിലേക്ക് പോകുന്നത്.

Follow Us:
Download App:
  • android
  • ios