പാര്‍ട്ടി തന്നോട് നീതി കാണിച്ചുവെന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ എഐസിസിക്ക് കഴിവുണ്ട് . ആര് പ്രസിഡന്‍റായാലും സ്വന്തം നേതാവായി കാണണമെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, വിഎം സുധീരന്‍ രാജിവച്ച് ഒഴിഞ്ഞതോടെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. വൈസ് പ്രസിഡന്റ്മാരും മുതിര്‍ന്ന നേതാക്കളില്‍ ചിലരും താല്‍കാലിക അദ്ധ്യക്ഷപദവിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഹൈക്കമാന്റ് തീരുമാനം ഉടനുണ്ടാകണമെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. ഏതു കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണ് പ്രസിഡന്റ് പദമെന്ന് പി ടി തോമസ് പറഞ്ഞു. തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന ആള്‍ വരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാം ഹൈക്കമാന്റ് തീരുമാനിക്കട്ടെ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
